ചരിത്രത്തിന്റെ നൈരന്തര്യം (പുനര്‍വായന) ജോര്‍ജ് മാത്യു ചില മരണങ്ങള്‍ നമ്മുടെ അനുഭവത്തില്‍ ജനനങ്ങളായി മാറുന്നു. എന്നോ മണ്ണടിഞ്ഞവരെക്ക...
ചരിത്രത്തിന്റെ നൈരന്തര്യം (പുനര്‍വായന)
ജോര്‍ജ് മാത്യു
ചില മരണങ്ങള്‍ നമ്മുടെ അനുഭവത്തില്‍ ജനനങ്ങളായി മാറുന്നു. എന്നോ മണ്ണടിഞ്ഞവരെക്കുറിച്ച് ചിന്തിച്ച്, അസൂയപ്പെട്ട്, ചിലപ്പോള്‍ വേവലാതിപ്പെട്ട്, പരിതപിച്ച്... ആകെ പ്രശ്‌നമാണ്, അത്തരം മരണങ്ങള്‍.
ഞാന്‍ ഓഷോയെ ഇഷ്ടപ്പെടുന്ന ആളാണ്. പരിചയപ്പെടുമ്പോള്‍ (ഭൗതികമായല്ല) ആള്‍ ഭഗവാന്‍ രജനീഷ് ആയിരുന്നു. കുപ്രസിദ്ധനായിരുന്നു. 97 റോള്‍സ് റോയ്‌സ് കാറുകളുടെ ഉടമയായ കപടസന്യാസി ആയിരുന്നു. അന്ന് മത്സരരംഗത്ത് മഹേഷ് യോഗി ഉണ്ടായിരുന്നു. യോഗിക്കൊപ്പം മിയ ഫറെയെപ്പോലുള്ള ഹോളിവുഡ് താരങ്ങള്‍ ഉണ്ടായിരുന്നു. എന്തിന് ബീറ്റില്‍സ് പോലുമുണ്ടായിരുന്നു. അപാര താരമൂല്യം! ഇന്നിപ്പോള്‍ ഓഷോ സ്വന്തം പേരിലുള്ള എഴുന്നൂറില്‍പ്പരം പുസ്തകങ്ങളുടെ കൊടുമുടിയില്‍ ഇരുന്ന് ലോകത്തെ ചെറുപ്പക്കാരെ, ബുദ്ധിജീവികളെ, എന്തിന് എന്നെപ്പോലെയുള്ള ദോഷൈകദൃക്കുകളെ ഒക്കെ നോക്കി കണ്ണിറുക്കുന്നു. കാരണം ഞങ്ങളൊക്കെ സ്വന്തം കീശയിലെ പൈസ മുടക്കി ക്യൂവില്‍ നിന്ന് അപൂര്‍വം വാങ്ങുന്ന പുസ്തകങ്ങളുടെ ആഥര്‍ (Authership) പുള്ളിക്കാരനാണ്.
ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. ഓഷോ അല്ല വിഷയം. എന്റെ ഇന്‍ഡല്‍ജന്‍സസ് (അവിവേകങ്ങള്‍ എന്ന് എന്റെ വിവര്‍ത്തനം) തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന വൈഗന്യൂസ്.കോമിന്റെ എഡിറ്ററുടെ സഹനശക്തിയെ ഞാന്‍ വീണ്ടും ദുരുപയോഗം ചെയ്യുന്നു.
ഗൗരി ലങ്കേഷ് സത്യത്തില്‍ സെപ്തംബര്‍ അഞ്ചിന് രാത്രിയില്‍ പിടഞ്ഞുവീഴുമ്പോള്‍ എനിക്ക് അവര്‍ അജ്ഞാതയായിരുന്നു. ഞാന്‍ ഭയന്നത് എനിക്കറിയാവുന്ന കവിത ലങ്കേഷിന് എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു. ഇപ്പോള്‍ കവിത എന്റെ ഓര്‍മ്മകളില്‍ അന്യയാണ്. ഗൗരി ലങ്കേഷ് ആകട്ടെ ഇടയ്ക്കിടെ കയറിവന്ന് സ്വസ്ഥത കെടുത്തുന്നു. മിനിഞ്ഞാന്ന് (ജൂണ്‍ 22) കവിത തിരുവനന്തപുരത്ത് വന്നിരുന്നു. ഗൗരി ലങ്കേഷിന് ലഭിച്ച അന്‍പതിനായിരം രൂപ അടങ്ങുന്ന ഡോ.എം.എന്‍ മുഹമ്മദ് അലി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം സ്വീകരിക്കുവാനാണ് അവര്‍ എത്തിയത്. ഞാന്‍ ആ വാര്‍ത്തയ്ക്കു നേരെ കണ്ണടച്ചു. പക്ഷേ, ഇന്ന് (ജൂണ്‍ 24) രണ്ട് വാര്‍ത്തകള്‍ മുന്നില്‍ വന്ന് വീര്‍പ്പുമുട്ടിച്ചു. ഒന്ന്
Illiberal India: Gauri Lankesh and the age of unreast എന്ന പുസ്തകം. ചിദാനന്ദ് രാജ്ഘട്ട (Westland Books Rs.499) രചിച്ചത്. ചിദാനന്ദ് മറ്റൊരുമല്ല ഗൗരിയുടെ ബാല്യകാല സുഹൃത്തും ഭര്‍ത്താവും. പിന്നീടവര്‍ വേര്‍പിരിഞ്ഞെങ്കിലും എക്കാലവും നല്ല സുഹൃത്തുക്കളായിരുന്നു എന്നാണ് പുസ്തകം പറയുന്നതത്രേ!
അതും ഗൗരിയിലേക്ക് ഒരു പുനര്‍വായനയ്ക്കുള്ള സ്‌കോപ്പ് തരുന്നില്ല. പക്ഷേ, കഥ അവിടെ അവസാനിക്കുന്നില്ല. ഗൗരിയുടെ കൊലപാതകത്തിന് പിന്നിലെ കിരാതകരങ്ങളായി പിടികൂടെപ്പെട്ടവരില്‍ ഒരാളായ അമോല്‍ കാലേയുടെ ഡയറി നല്‍കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. എട്ടു പ്രമുഖ വ്യക്തികള്‍ ആ ഡയറിയിലെ ഹിറ്റ്‌ലിസ്റ്റില്‍ പെടുന്നു. ഗൗരി ഇരയായിക്കഴിഞ്ഞു. അടുത്തത് പ്രൊഫസര്‍ കെ. ഭഗവാന്‍. പക്ഷേ, പരശുറാം വാഗ്‌മോറെ എന്ന കൊലപാതകിയിലേക്കുള്ള പിന്‍തുടരലുകള്‍ പ്രൊഫസര്‍ക്ക് കവചം തീര്‍ക്കുവാന്‍ നിര്‍ബ്ബന്ധിതമായി. പ്രൊഫസറെ ആദ്യമേ പൊതുപരിപാടികളില്‍ നിന്നു വിലക്കി. പിന്നീട് ഒരു വീട്ടുതടങ്കല്‍ അവസ്ഥ. പൊറുതിമുട്ടിയ പ്രൊഫസര്‍ രാമമന്ദിരയാക്കെബഡ (Why we don't want Rammandir) എന്ന പുസ്തകമെഴുതി സ്വസ്ഥത കണ്ടെത്തി. എന്നാല്‍ കഴിഞ്ഞ ആഴ്ച ഗൗരിയുെട വീടിനടുത്ത് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഒരു ഇരുചക്ര വാഹനം പല ആവര്‍ത്തി കറങ്ങി നടന്നത് അവിടെ പ്രത്യേകമായി നിയോഗിച്ചിരുന്ന സെക്യൂരിറ്റി ശ്രദ്ധിച്ചു. കാരണം ഹിറ്റ്‌ലിസ്റ്റിലെ മറ്റൊരു പ്രമുഖനായ വീരഭദ്ര ചെന്നമല്ലയുടെ ആശ്രമമായിരുന്നു ലക്ഷ്യം. ചെന്നമല്ല ഹിന്ദു സന്യാസിയാണ്. പക്ഷേ, നമ്മുടെ സ്വാമി സന്ദീപാനന്ദ ഗിരിയെപ്പോലെ പലതും പച്ചയായി വിളിച്ചുപറയും. അവസരവാദ ഹിന്ദുത്വവാദികള്‍ക്ക് ഒട്ടും രസിക്കാത്ത സത്യങ്ങള്‍. തട്ടുക തന്നെ!
ധമനികളിലെ രക്തം ഉറഞ്ഞുപോകുന്ന അന്തര്‍നാടകങ്ങള്‍. തുടരാന്‍ വയ്യ. അതിനാല്‍ വിഷയം മാറ്റുന്നു.
മെസ്സിയിലേക്ക് വരാം. ആ ലേഖനത്തില്‍ ഞാന്‍ എന്നിലെ മലയാളിയെ കളിയാക്കുകയായിരുന്നു. 11.30 ന്റെ കളിയിലേക്കില്ല എന്ന് ഉറപ്പിച്ചിരുന്ന ഞാന്‍ ഇരിക്കപ്പൊറുതിയില്ലാതെ, അര്‍ജന്റീനയ്ക്കു വേണ്ടി വാതുവയ്ക്കാന്‍ പോയ എന്റെ ശുംഭത്വമോര്‍ത്ത്. പക്ഷേ, സംഗതി അത്ര നിസാരമല്ല സുഹൃത്തേ. പിറ്റേന്ന് രാവിലെ മുതല്‍ ജസ്‌നയെന്ന പതിനെട്ടുകാരിയെ അന്വേഷിച്ച് അലയുന്ന പൊലീസിന് ദിനു അലക്‌സ് എന്ന മുപ്പതുകാരനെക്കൂടി കണ്ടെത്തേണ്ട അവസ്ഥ. മീനച്ചില്‍ ആറ് മുഴുവന്‍ വലവീശി അരിച്ചുപെറുക്കുകയാണവര്‍. എന്റെ വിഗ്രഹം മരിച്ചു, ഇനി ജീവിക്കേണ്ട, ഞാന്‍ പോകുന്നു. എന്റെ തീരുമാനമാണ് എന്ന കുറിപ്പ് ബാക്കിവച്ച് അയാള്‍ മറഞ്ഞു. അതും തുടരുന്നില്ല.
അയര്‍ലണ്ടും സവിതയും ഞാന്‍ മറന്നുകഴിഞ്ഞിരിക്കുന്നു. പക്ഷേ, ഇന്ന് രാവിലെ അവരും സടകുടഞ്ഞ് പുതിയ രൂപത്തില്‍ കളത്തില്‍ എത്തിയിരിക്കുന്നു. ഇക്കുറി സ്ഥലം റിയോഡി ജെനീറോയാണ് (ബ്രസീല്‍ തലസ്ഥാനം). അവിടെ സ്ത്രീകള്‍ ഇന്നലെ (ജൂണ്‍ 23) നിരത്തിലായിരുന്നു. ആവശ്യം ഗര്‍ഭഛിദ്രം നിയമപരമാക്കണം. തൊട്ടടുത്ത അര്‍ജന്റീന ഉടനെ, എന്നു വച്ചാല്‍, ആഗസ്റ്റ് 2018 ഗര്‍ഭഛിദ്രം നിയമപരമാക്കും. ഇതെന്താ ബ്രസീല്‍ വെള്ളരിക്കാപട്ടണമാണോ? എന്നാണ് സുന്ദരികളുടെ ചോദ്യം. ശരിയല്ലേ?
(അതാണ് നമ്മള്‍ കേരളത്തില്‍ രണ്ടു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചത്: എല്ലാം ശരിയാകും!)
അടിക്കുറിപ്പ്: ഗൗരി കഥ തുടരുകയാണ്. നാളെ (ജൂണ്‍ 25) പ്രശസ്ത സംവിധായകന്‍ കെ.ആര്‍ മോഹനന്റെ ഒന്നാം ചരമവാര്‍ഷികമാണ്. മുഖ്യമന്ത്രി വരെ പങ്കെടുക്കുന്ന ചടങ്ങ് ഭാരത് ഭവനില്‍ വൈകിട്ട് നടക്കുന്നു. ആദരവായി ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. OUR GAURI (സംവിധാനം ദീപ - 2017 - 67 മിനിട്ട്) 6.30 ന് അണിചേരുക.
STOP PRESS: രാവിലെ ഏഴരയോടെ (ജൂണ്‍ 24) ഇല്ലിക്കല്‍ പാലത്തിന് താഴെയായി മീനച്ചില്‍ ആറില്‍ ഒഴുകി നടക്കുന്ന ഒരു മൃതശരീരം ശ്രദ്ധയില്‍പ്പെട്ടു. ഉച്ചയോടെ സ്ഥിരീകരണം വന്നു. ദിനു അലക്‌സ് മരണപ്പെട്ടിരിക്കുന്നു. ആ അദ്ധ്യായം തല്‍ക്കാലം തീരുന്നു. കമന്റേറ്റര്‍ ഷൈജു ദാമോദരന്റെ ഒക്കെ ഭാഗ്യം. ഇനി ദിനു അലക്‌സ് ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയാണ്. (ഭാഗ്യം മരണത്തിലൂടെയും വരാം!)

COMMENTS