സമനിലയില്‍ പിരിഞ്ഞ ഫ്രാന്‍സ്, ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍, ജയിച്ച പെറുവും തോറ്റ ഓസ്‌ട്രേലിയയും പുറത്ത് മോസ്‌കോ: ഒത്തുകളിക്കു ...
സമനിലയില്‍ പിരിഞ്ഞ ഫ്രാന്‍സ്, ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍, ജയിച്ച പെറുവും തോറ്റ ഓസ്‌ട്രേലിയയും പുറത്ത്
മോസ്‌കോ: ഒത്തുകളിക്കു സമാനമായി കളിച്ച്, ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ജയിക്കാന്‍ താല്‍പര്യമില്ലാതെ കളത്തിലിറങ്ങിയ ഫ്രാന്‍സും ഡെന്‍മാര്‍ക്കും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.ഇതോടെ, ഏഴ് പോയിന്റ് നേടി ഫ്രാന്‍സ് ഒന്നാമതും അഞ്ചു പോയിന്റുമായി ഡെന്‍മാര്‍ക്ക് ഗ്രൂപ്പില്‍ രണ്ടാമതുമെത്തി.
ഈ ലോകകപ്പിലെ ഏറ്റവും വരിസവും ഗോള്‍ രഹിത സമനിലയിലെത്തിയതുമായ ആദ്യ മത്സരമായിരുന്നു ഇത്. ഇരുടീമിനെയും കൂവിവിളിച്ചാണ് കാണികള്‍ പ്രതിഷേധിച്ചത്. ഒരു മഞ്ഞകാര്‍ഡ് മാത്രമാണ് റഫറി പുറത്തെടുത്തത്. ഇരുടീമുകളിലേയും താരങ്ങള്‍ എതിര്‍ബോക്‌സിലേക്ക് കയറാന്‍പോലും മടിക്കുന്ന കാഴ്ചയായിരുന്നു.
ഉംറ്റിറ്റി, പോള്‍ പോക്ബ എന്നിവര്‍ ഉള്‍പ്പെടെ ആറു പ്രമുഖരെ പുറത്തിരുത്തിയാണ് ഫ്രാന്‍സ് ഇറങ്ങിയത്. എന്നിട്ടും കളിയുടെ നിയന്ത്രണം ഫ്രാന്‍സിനായിരുന്നു. 62 ശതമാനം സമയവും ഫ്രാന്‍സ് താരങ്ങളുടെ നിയന്ത്രണത്തിലായിരുന്നു പന്ത്. പക്ഷേ, ഗോളിലേക്ക് ഫ്രാന്‍സ് നാല് ഷോട്ടുകള്‍ മാത്രമാണ് പായിച്ചത്. ഡെന്‍മാര്‍ക്കാവട്ടെ ഒന്നരമണിക്കൂറിനിടെ ഒറ്റത്തവണ മാത്രമാണ് ഗോള്‍ ഉന്നമിട്ട് ബോള്‍ പായിച്ചത്.
ജയിച്ചാലും പുറത്തെന്ന സ്ഥിതിയിലായിരുന്നു പെറു. പക്ഷേ, ജയം കൊണ്ടു ഗുണമുണ്ടായിരുന്നു ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പെറു ഞെട്ടിച്ചു. അങ്ങനെ രണ്ടു ടീമുകളും നോക്കൗട്ട് കാണാതെ പുറത്തായി. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ക്യാപ്റ്റന്‍ ഗ്യുറേറോയാണ് പെറുവിന് മാന്യമായ വിടവാങ്ങല്‍ ഉറപ്പാക്കിക്കൊടുത്തത്. ആന്ദ്രെ കാറിലോയാണ് 18ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. 36 വര്‍ഷത്തിനു ശേഷം ലോകകപ്പില്‍ പെറു നേടുന്ന ആദ്യ ഗോളാണ് കാറിലോയുടേത്. ഗ്യുറേറോ 50ാം മിനിറ്റില്‍ വീണ്ടും ഓസ്‌ട്രേലിയയെ വിറപ്പിച്ചു.
COMMENTS