ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലന്‍ഡില്‍ വന്‍ അഗ്നിബാധ. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ടിന്റെ മക്കിന്റോഷ് കെട്ടിടത്തിലാണ് അഗ്നി...
ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലന്‍ഡില്‍ വന്‍ അഗ്നിബാധ. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ടിന്റെ മക്കിന്റോഷ് കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇപ്പോഴും ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കല്‍ പ്രവര്‍ത്തനം തുടരുകയാണ്. നൂറ്റി ഇരുപതിലധികം ഫയര്‍ഫോഴ്‌സ് ആളുകള്‍ തീയണയ്ക്കാന്‍ കഠിന പ്രയത്‌നം ചെയ്യുകയാണ്.
സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെ 2014 ല്‍ ഇതുപോലൊരു തീപിടുത്തത്തില്‍ കെട്ടിടത്തിന് വന്‍ നാശനഷ്ടമുണ്ടായിരുന്നു.
COMMENTS