ന്യൂഡല്‍ഹി: 172 ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യമൊത്തമായി നടത്തുന്ന കര്‍ഷകരുടെ സമരം കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയാണെന്ന് കേന്ദ്ര...
ന്യൂഡല്‍ഹി: 172 ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യമൊത്തമായി നടത്തുന്ന കര്‍ഷകരുടെ സമരം കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു. കര്‍ഷക സമരത്തിന് വളരെ ചെറിയ വിഭാഗത്തിന്റെ പിന്തുണ മാത്രമാണുള്ളതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
ജൂണ്‍ ഒന്നിന് ആരംഭിച്ച കര്‍ഷക സമരത്തില്‍ 172ഓളം കര്‍ഷകസംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷകര്‍ നഗരങ്ങളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ എത്തിക്കാതെയാണ് സമരം നടത്തുന്നത്. ഇതുമൂലം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നത്.
COMMENTS