മോസ്‌കോ: സമനിലയില്‍ ഇംഗ്ലണ്ടിനെ കുരുക്കാനുള്ള ടുണീഷ്യന്‍ ശ്രമങ്ങള്‍ വിജയിച്ചില്ല. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടുണീഷ്യയെ ഇംഗ്ലണ്ട് വീ...
മോസ്‌കോ: സമനിലയില്‍ ഇംഗ്ലണ്ടിനെ കുരുക്കാനുള്ള ടുണീഷ്യന്‍ ശ്രമങ്ങള്‍ വിജയിച്ചില്ല. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടുണീഷ്യയെ ഇംഗ്ലണ്ട് വീഴ്ത്തി.
ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് ഗംഭീരജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ നിന്നതോടെ, മത്സരം സമനിലയെന്ന് ഏതാണ്ട് ഉറപ്പിച്ചു.
എന്നാല്‍, അധിക സമയത്ത് ലഭിച്ച കോര്‍ണര്‍ കിക്ക് ക്യാപ്ടന്‍ കെയ്ന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. പോസ്റ്റിന് ഇടത് വശം ചേര്‍ന്നു നിന്ന കെയ്ന്‍ കൃത്യമായി പന്ത് ഗോള്‍ വലയിലെത്തിച്ചു. മികച്ച ആക്രമണവും പ്രതിരോധവും കാഴ്ചവച്ചാണ് ടുണീഷ്യ കീഴടങ്ങിയത്.
11ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍. പിന്നീട് ടുണീഷ്യയും ഉണര്‍ന്നു. പിന്നെ പന്ത് ഇരു ഗോള്‍ മുഖത്തേക്കും മാറിമാറി വന്നുപൊയ്‌ക്കൊണ്ടിരുന്നു. ഗോളെന്നുറച്ച നിരവധി മുന്നേറ്റങ്ങള്‍ ഇരു ഗോള്‍ മുഖങ്ങളിലും വിഫലമായിപ്പോയി.
പക്ഷേ, 36ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഫര്‍ജാനി നാസി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. പിന്നീടങ്ങോട്ട് ആക്രമണവും പ്രതിരോധവും ഇരുകൂട്ടരും ശക്തമാക്കി. പന്ത് അധികനേരവും ഇംഗഌഷ് ബൂട്ടുകളിലായിരുന്നു.
Keywords: England, Tunisia, Goal, World Cup
COMMENTS