തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്നു രാവിലെ പതിനൊന്നു മണിക്ക് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ...
പരീക്ഷണ ഓട്ടം വിജയിക്കുമോ എന്നറിഞ്ഞ ശേഷമേ കൂടുതല്‍ ബസുകള്‍ വാങ്ങുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബി.വൈ.ഡിയാണ് ബസ് കേരളത്തിലെത്തിച്ചിരിക്കുന്നത്.
ഒരു തവണ ചാര്‍ജ്ജു ചെയ്താല്‍ 350 കിലോമീറ്റര്‍ വരെ ഈ ബസിന് ഓടാന്‍ സാധിക്കും. അഞ്ചു മണിക്കൂറാണ് ചാര്‍ജിംഗ് സമയം. രാജ്യത്ത് ഹിമാചല്‍പ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഇലക്ട്രിക് ബസുകള്‍ ഓടുന്നുണ്ട്. ഈ ബസിന് ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു യൂണിറ്റ് വൈദ്യുതി ആവശ്യമുണ്ട്. 300 കി.മീ ദൂരമാണ് ഈ ബസിനായി നിശ്ചയിച്ചിരിക്കുന്നത്.
COMMENTS