മലപ്പുറം: തിയേറ്റര്‍ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ചങ്ങരംകുളം സ്റ്റേഷനിലെ എസ്.ഐ കെ.ജി.ബേബിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ...
മലപ്പുറം: തിയേറ്റര്‍ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ചങ്ങരംകുളം സ്റ്റേഷനിലെ എസ്.ഐ കെ.ജി.ബേബിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ എസ്.ഐക്കെതിരെ പോക്‌സോ നിയമം ചുമത്തിയിരുന്നെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കുകയും സംഭവം സര്‍ക്കാരിന് മറ്റൊരു കുരുക്കായി മാറുമെന്നായതോടെ മുഖ്യമന്ത്രിയും ഡി.ജി.പിയും വരെ തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എസ്.ഐയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ഈ വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ആഭ്യന്തരവകുപ്പിലെ ഉന്നതര്‍ ഇടപെട്ട് എസ്.ഐയുടെ അറസ്റ്റ് വേഗത്തിലാക്കുകയായിരുന്നു.
എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെയാണ് ചങ്ങരംകുളം പൊലീസ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സി.പി.എം ഉന്നതരുടെ ഒത്താശയോടെ കേസിലെ മുഖ്യപ്രതിയെ രക്ഷിക്കാനാണ് തിയേറ്റര്‍ ഉടമയെ കേസെടുത്ത് പീഡിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം അല്ലെന്നും വേട്ടക്കാരനൊപ്പമാണെന്നുമാണ് ഇത് തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ കുറ്റപ്പെടുത്തി.

COMMENTS