മലപ്പുറം: എടപ്പാളില്‍ തിയേറ്ററില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ചൈല്‍ഡ് ലൈന്‍ വഴി പുറത്തുകൊണ്ടുവരുന്നതില്‍ സുപ്രധാന പങ്കുവഹിച്ച...
മലപ്പുറം: എടപ്പാളില്‍ തിയേറ്ററില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ചൈല്‍ഡ് ലൈന്‍ വഴി പുറത്തുകൊണ്ടുവരുന്നതില്‍ സുപ്രധാന പങ്കുവഹിച്ച തിയേറ്റര്‍ ഉടമ ഇ.സി. സതീഷിനെ പൊലീസ് അറസ്റ്റുചെയ്തു.
പത്തു തവണ ഇദ്ദേഹത്തില്‍ നിന്നു പൊലീസ് മൊഴി എടുത്തിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും വിവരം യഥാസമയം അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യം കൈമാറിയതും ഇദ്ദേഹത്തിനെതിരേയുളള കുറ്റമായി ചുമത്തിയിട്ടുണ്ട്. അറസ്റ്റു ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി മൊയ്തീന്‍ കുട്ടിയെ പൊലീസ് അറസ്റ്റു ചെയ്യാന്‍ ഇടയാക്കിയത് സതീഷിന്റെ നടപടിയായിരുന്നു. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ നേരിട്ടു ചെന്നു കണ്ട് സതീഷിനെ അഭിനന്ദിച്ചിരുന്നു.
കുട്ടിയുടെ ഉമ്മയുമൊത്ത് തീയറ്ററിലിരുന്നാണ് മൊയ്തീന്‍ കുട്ടി പിഞ്ചു ബാലികയെ പീഡിപ്പിച്ചത്. ഇയാള്‍ റിമാന്‍ഡിലാണ്.
ചൈല്‍ഡ് ലൈന്‍ പൊലീസിനെ വിവരം അറിയിച്ചിട്ടും മൊയ്തീന്‍ കുട്ടിക്കെതിരേ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. ഇതിന്റെ പ്രതികാരമാണ് സതീഷിനെ അറസ്റ്റു ചെയ്യാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
COMMENTS