കോട്ടയം: അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോളില്‍ തോറ്റതില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. ഇല്ലി...
കോട്ടയം: അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോളില്‍ തോറ്റതില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി.
ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകന്‍ ഡിനു (30).
ക്രൊയേഷ്യയോട് അര്‍ജന്റീന തോറ്റതിനെ തുടര്‍ന്ന് വീട്ടില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ഡിനു പോവുകയായിരുന്നു.
'എനിക്ക് ഈ ലോകത്ത് കാണാന്‍ ഒന്നും ബാക്കിയില്ല. മരണത്തിന്റെ ആഴങ്ങളിലേക്കു പോവുകയാണ്. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല' എന്നു വെള്ളക്കടലാസില്‍ കുറിപ്പെഴുതിയശേഷമാണു ഡിനു പോയത്.
ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മീനച്ചിലാറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
COMMENTS