തിരുവനന്തപുരം: രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. മുന്‍മന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേ...
തിരുവനന്തപുരം: രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. മുന്‍മന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ എളമരം കരീമാണ് രാജ്യസഭയിലേക്കുള്ള ഇടതു സ്ഥാനാര്‍ത്ഥി. ഇന്നു തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്.
എല്‍.ഡി.എഫിന് രണ്ട് സീറ്റാണുള്ളത്. ഒന്നില്‍ സി.പി.ഐയുടെ ബിനോയി വിശ്വവും മറ്റേതില്‍ സി.പി.എമ്മിന്റെ എളമരം കരീമുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഒരു സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തു.
സി.പി.എമ്മിലെ സി.പി. നാരായണന്‍, കോണ്‍ഗ്രസിലെ പി.ജെ. കുര്യന്‍, കേരള കോണ്‍ഗ്രസിലെ ജോയി എബ്രഹാം എന്നിവരുടെ കാലാവധി ജൂലായ് ഒന്നിനു തീരുന്നതിനാലാണ് ഇപ്പോള്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

COMMENTS