തിരുവനന്തപുരം: മനുഷ്യ വിസര്‍ജ്യം കലര്‍ന്ന കുപ്പിവെള്ളം വിപണിയിലുള്ളതായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. കോളിഫോം ബാക്ടീര...
തിരുവനന്തപുരം: മനുഷ്യ വിസര്‍ജ്യം കലര്‍ന്ന കുപ്പിവെള്ളം വിപണിയിലുള്ളതായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളമാണ് വിപണിയില്‍ കണ്ടെത്തിയത്. ഇതുമൂലം ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാകുമെന്നതിനാല്‍ ഇവര്‍ക്കെതിരെ വകുപ്പ് നിയമ നടപടി തുടങ്ങി. ഇതോടൊപ്പം ഈ വെള്ളത്തില്‍ മറ്റ് രോഗാണുക്കളെയും കണ്ടെത്തിയിട്ടുണ്ട്.
മൂവാറ്റപുഴയില്‍ നിന്നുള്ള അശോക, കോലഞ്ചേരിയിലെ ഗ്രീന്‍ വാലി, കോട്ടയം ആനിക്കാട് ആസ്ഥാനമായ ബ്ലുമിങ്, കോട്ടയം നെടുങ്ങടളപ്പളളിയിലെ മൗണ്ട് മിസ്റ്റ്, കോട്ടയം വില്ലൂന്നിയിലെ ബേസിക്, തിരുവനന്തപുരം കിന്‍ഫ്രായിലെ മക് ഡവല്‍സ്, നെയ്യാറ്റിന്‍കര ടി.ബി ജംക്ഷനിലെ അക്വാ സയര്‍, കൊല്ലം കൂട്ടിക്കടയിലെ ഡിപ്ലോമാറ്റ് 1, കൊല്ലം പുത്തൂരിലെ ബ്രിസോള്‍, ആലുവ മരപ്പളളി ആസ്ഥാനമായ ഗോള്‍ഡന്‍ വാലി നെസ്റ്റ് എന്നിവയുടെ ഒരു ബാച്ചിലാണ് ഇത്തരത്തില്‍ രോഗാണുക്കളെ കണ്ടെത്തിയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം വരെയുള്ള പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലാബിലും മൈസൂരിലെ റഫറല്‍ ലാബിലും പരിശോധിച്ചശേഷമാണ് വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ രോഗാണുക്കളടങ്ങിയ കുപ്പിവെള്ളം വിപണിയില്‍ നിന്നും പിന്‍വലിച്ചു.

COMMENTS