തിരുവനന്തപുരം: നിയമസഭ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നും പ്രക്ഷുബ്ധമായി. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള മാസ്‌ക് ധരിച്ച...
എന്നാല്‍ എം.എല്‍.എയ്ക്ക് നിപ വൈറസ് ബാധ ഉണ്ടെങ്കില്‍ സഭയില്‍ വരാന്‍ പാടില്ലായിരുന്നു എന്ന് ആരോഗ്യമന്ത്രിയുടെ പ്രതികരിച്ചു. കോഴിക്കോട് ഇപ്പോള്‍ എല്ലാവരും ഇങ്ങനെ ആണ് നടക്കുന്നത് എന്നതിനാല്‍ പ്രതീകാത്മകമായി അങ്ങനെ വന്നതാണെന്ന് പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. അതേസമയം കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തെ അവസ്ഥ സര്‍ക്കാര്‍ കാണണമെന്നും ശ്രദ്ധ ക്ഷണിക്കാനാണ് മാസ്‌ക് ധരിച്ചതെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു.
മുഖ്യമന്ത്രി സഭയില്‍ വാട്‌സ്അപ്പ് ഹര്‍ത്താല്‍ നടത്തിയ ആര്‍.എസ്.എസ്സിനെ രൂക്ഷമായി വിമര്‍ശിച്ചു. സമരത്തിന് ആഹ്വാനം ചെയ്തത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായി എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമൂഹം അതീവ ജാഗ്രത പാലിക്കണമെന്നും പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്നും സൈബര്‍ പ്രചരണങ്ങള്‍ക്ക് പ്രത്യേക ടീം തന്നെ ഉണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
അതേസമയം കെവിന്‍ വധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെയുള്ള കൊലപാതകമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയും. വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സഭ വീണ്ടും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.
COMMENTS