തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു രാജ്യസഭാ സീറ്റ് നല്‍കിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. ഗ്രൂപ്പ...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു രാജ്യസഭാ സീറ്റ് നല്‍കിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കളുടെ ഏറ്റുമുട്ടല്‍ തുടരുന്നു.
രാജ്യസഭാ സീറ്റ് നല്‍കിയതില്‍ വീഴ്ച സംഭവിച്ചെന്നാണ് രാഷ്ട്രീയ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെതുറന്നുപറച്ചില്‍. നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് ഇനി മുതല്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഉമ്മന്‍ ചാണ്ടിയെ പി.ജെ.കുര്യന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഡല്‍ഹിയിലെ ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ചതിനെയാണ് കുര്യന്‍ ചോദ്യം ചെയ്തത്.
എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയകാര്യ സമിതിയില്‍ വിളിച്ചെതെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കു പകരം എഐസിസി ജനറല്‍ സെക്രട്ടറിയായ കെ. സി. വേണുഗോപാലിനെയാണ് വിളിക്കേണ്ടതെന്ന് കുര്യന്‍ തുറന്നടിച്ചു.
ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഉയര്‍ന്ന കടന്നാക്രമണത്തെ പ്രതിരോധിച്ച് എ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തി. ഉമ്മന്‍ ചാണ്ടി വഴിയിലിട്ടു കൊട്ടാനുള്ള ചെണ്ടയല്ലെന്നാണ് ബെന്നി ബെഹനാന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന് പി.സി.വിഷ്ണുനാഥും പറഞ്ഞു.
Highlight: Chennithala about rajya sabha seat.

COMMENTS