ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ ജൂണ്‍ ഒന്നു മുതല്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ നിന്നു സമരക്കാരെ പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രം...
ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ ജൂണ്‍ ഒന്നു മുതല്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ നിന്നു സമരക്കാരെ പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കരിമ്പ് കര്‍ഷകര്‍ക്ക് 7000 കോടി രൂപയുടെ ആശ്വാസ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
അമിത ഉല്‍പ്പാദനം മൂലം വിലയിടഞ്ഞതോടെ കര്‍ഷകര്‍ക്ക് പണം നല്കാന്‍ പഞ്ചസാര മില്ലുകള്‍ക്ക് കഴിയാതായതാണ് ഇവിടെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഉത്തര്‍പ്രദേശില്‍ മാത്രം 12,000 കോടി രൂപയുടെ കുടിശിക. കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം കര്‍ഷര്‍ക്ക് താല്‍ക്കാലിക ആശ്വാസമാകും. കര്‍ഷക സമരത്തിന്റെ അവസാനം സംഘടിപ്പിച്ചിരിക്കുന്ന ഭാരതബന്ദിന് നാല് ദിവസം ബാക്കി നില്‍ക്കെയാണ് കര്‍ഷകര്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആശ്വാസപദ്ധതി പ്രഖ്യാപിച്ചെങ്കിലും ഞായറാഴ്ച ബന്ത് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
എന്നാല്‍ കര്‍ഷകസമരം മറയാക്കി മധ്യപ്രദേശില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷക റാലിയില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

COMMENTS