കൊച്ചി: പൊലീസ് കാറില്‍ ഇടിച്ചെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ...
കൊച്ചി: പൊലീസ് കാറില്‍ ഇടിച്ചെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മൂന്നു വകുപ്പുകള്‍ ചുമത്തിയാണ് പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനാണ് പൊലീസില്‍ നിന്ന് കടുത്ത മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. വിവിധസംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പടെ സംഭവം വിവാദമായപ്പോഴാണ് പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉസ്മാന്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നും കവിളെല്ലിന് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ പോക്‌സോ കേസിലെ പ്രതിയെ പിടികൂടാനായി മഫ്തിയില്‍ പോയ തങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഉസ്മാന്റെ ബൈക്കില്‍ മുട്ടിയെന്നുപറഞ്ഞ് ബഹളംവയ്ക്കുകയായിരുന്നെന്ന് പൊലീസിന്റെ വാദം.
COMMENTS