സലാല: യാത്രയ്ക്കിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് നടന്‍ ക്യാപ്ടന്‍ രാജുവിനെ വിമാനം അടിയന്തരമായി നിലത്തിറക്കി മസ്‌കറ്റിലെ ആശുപത്രിയില്...
സലാല: യാത്രയ്ക്കിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് നടന്‍ ക്യാപ്ടന്‍ രാജുവിനെ വിമാനം അടിയന്തരമായി നിലത്തിറക്കി മസ്‌കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമേരിക്കയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനം അടിയന്തരമായി മസ്‌കറ്റിലിറക്കുകയായിരുന്നു.
ഒമാനിലെ കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് നടനെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്നാണ് അദ്ദേഹം ന്യൂയോര്‍ക്കിലേക്കു പുറപ്പെട്ടത്. ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു. മകന്റെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ന്യൂയോര്‍ക്കിലേക്കു പോയത്.
COMMENTS