അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കില്ലെന്ന് അയോധ്യയിലെ പ്രധാന പുരോഹിതന്‍. വാര...
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കില്ലെന്ന് അയോധ്യയിലെ പ്രധാന പുരോഹിതന്‍. വാര്‍ത്താ ഏജന്‍സി എഎന്‍ഐയോടാണ് ബിജെപിയെ വെട്ടിലാക്കുന്ന പ്രസ്താവന മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് നടത്തിയത്.
2014 ല്‍ ബിജെപിക്ക് അധികാരം കിട്ടിയത് ശ്രീരാമ ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ്. തിരഞ്ഞെടുപ്പിനു ശേഷം ബിജെപി ക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യം മറന്നു.
അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ക്ഷേത്ര നിര്‍മ്മാണം തുടങ്ങണം. ഇല്ലെങ്കില്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ ശ്രീരാമന്റെ കോപം ഏറ്റുവാങ്ങേണ്ടിവരും. അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത് വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവുമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞിരുന്നു. ഹിന്ദുത്വവാദത്തിനോ ക്ഷേത്രവിഷയമോ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉയര്‍ത്തില്ലെന്നാണ് നഖ് വി പറഞ്ഞത്.
അതിനു പിന്നാലെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തെ വീണ്ടും ഉയര്‍ത്തി അയോധ്യ മുഖ്യപുരോഹിതന്‍ രംഗത്തെത്തിയിട്ടുള്ളത്.
Highlight: build ram temle or face defeat says acharya satyendra das of ayodhya

COMMENTS