കലിനിന്‍ഗ്രാഡ്: ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബെല്‍ജിയം കീഴ്‌പ്പെടുത്തി. ...
കലിനിന്‍ഗ്രാഡ്: ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബെല്‍ജിയം കീഴ്‌പ്പെടുത്തി. ഗ്രൂപ്പ് ജേതാക്കളായി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ ആദ്യ രണ്ടു കളികള്‍ ജയിച്ചതിന്റെ ആനുകൂല്യത്തില്‍ ഇംഗഌും അടുത്ത പടി കടന്നു.
കലിനിന്‍ഗ്രാഡ് സ്‌റ്റേഡിയത്തില്‍ മത്സരത്തിന്റെ ആദ്യപകുതി തീര്‍ത്തും വിരസമായിരുന്നു. അഡ്‌നാന്‍ യാനുസായാണ് 51ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണ നിരകളുള്ള ടീമുകളാണ് ഇംഗഌും ബെല്‍ജിയവും. അതുകൊണ്ടുതന്നെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ മത്സരത്തെ കണ്ടിരുന്നത്. പക്ഷേ, കാണികളെ വിഡ്ഢികളാക്കി, ഒരു റിസ്‌കിനും തയ്യാറാകാതെ രണ്ടു ടീമുകളും മധ്യവരയില്‍ പന്തുതട്ടിക്കളിക്കുകയായിരുന്നു.
ഗോള്‍ വീണതില്‍ പിന്നെ സമനിലക്കായി ഇംഗ്ലണ്ട് കിണഞ്ഞു പൊരുതി. പക്ഷേ, ബെല്‍ജിയന്‍ പ്രതിരോധ നിര തകര്‍ക്കാന്‍ അവര്‍ക്കായില്ല.
ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തില്‍ പാനമയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ടുണീഷ്യ തോല്‍പ്പിച്ചു. ഇതു ടീമുകളും പുറത്തായിരുന്നതിനാല്‍ ഈ കളിയുടെ ഫലം കാര്യമുള്ളതായിരുന്നില്ല. ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ജയമാണ് ടുണീഷ്യ കുറിച്ചത്.
COMMENTS