തിരുവനന്തപുരം: ഭാര്യ ഇന്ദു മാത്രമാണ് പ്രതിസന്ധി ഘട്ടത്തില്‍ തനിക്കു താങ്ങും തണലുമായി നിന്നതെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. കൈരളി ടിവിക്ക...
തിരുവനന്തപുരം: ഭാര്യ ഇന്ദു മാത്രമാണ് പ്രതിസന്ധി ഘട്ടത്തില്‍ തനിക്കു താങ്ങും തണലുമായി നിന്നതെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. കൈരളി ടിവിക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ജയില്‍വാസ കാലത്തെക്കുറിച്ചു സംസാരിച്ചത്.
അറ്റ്‌സലസ് രാമചന്ദ്രന്റെ വാക്കുകളിലൂടെ:
ഭാര്യ മാത്രമാണ് പരിപൂര്‍ണ സ്‌നേഹം തന്നത്. ജയിലിലേക്ക് ദിവസം പത്തു തവണയെങ്കിലും വിളിച്ച് ഭാര്യ ശക്തി പകര്‍ന്നു. തളര്‍ന്നു പോകുന്ന ഘട്ടത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്കാണ് യഥാര്‍ത്ഥ സ്‌നേഹമുള്ളതെന്നും രാചമന്ദ്രന്‍ പറഞ്ഞു.
ഭാര്യയെ ബിസിനസില്‍ കൂട്ടാതിരുന്നുത് തെറ്റായിപ്പോയെന്നു ജയിലില്‍ കിടന്നപ്പോള്‍ തോന്നി. ഒരു ചെക്കു പോലും ഒപ്പിട്ട് നല്‍കാന്‍ ഭാര്യയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, ആ അവസ്ഥയില്‍ നിന്നു മാറി ഇന്ദു എല്ലാം നോക്കി നടത്തി. ഭാര്യയെ കൂടി ബിസിനസ്സില്‍ കൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.
ജയിലിലാകുന്നതിനു മുന്‍പ് കുറിച്ചു കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ എല്ലാ കടങ്ങളും തനിക്ക് തീര്‍ക്കാനാവുമായിരുന്നു. അതിനുള്ള സമയം അന്നു കിട്ടാതെപോയി. എങ്കിലും ഏതു സാഹചര്യത്തെയും നേരിടുകയാണ് എന്റെ നയം.
ജയിലില്‍ കിടന്നപ്പോള്‍ കടലില്‍ നിന്നു പുറത്തു പിടിച്ചിട്ട മത്സ്യത്തെപ്പോലെ പിടയുകയാരിരുന്നു. പ്രത്യേകിച്ച് ജയിലിലായ ആദ്യ ദിനങ്ങളില്‍ വല്ലാതെ പതറിപ്പോയിരുന്നു.
ജനകോടികള്‍ക്കിടയിലായിരുന്നു അന്നുവരെയും ഞാന്‍ ജീവിച്ചത്. പെട്ടന്നൊരു ദിവസം എല്ലാം മാറി മറിഞ്ഞുപോയി. വല്ലാതെ ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായ ഒരു വനവാസമായിരുന്നു അത്. ആദ്യ ദിവസങ്ങളില്‍ കടുത്ത ശൂന്യതയായിരുന്നു. എല്ലാം മരവിച്ചതു പോലെ. ചിറക് അരിഞ്ഞു മാറ്റിയതുപോലെ. അന്ന് മനസ്സില്‍ ഒന്നുറപ്പിച്ചു. ചാരത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഞാന്‍ തിരിച്ചുവരും.
ജയിലിലെ മലയാളി സഹോദരന്മാര്‍ തുണയും ആശ്വാസവുമായി. അവരുടെ ആശ്വാസവാക്കുകള്‍ സമാധാനം തന്നു.
ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിവച്ചിട്ടുണ്ട്. ജയിലിലായിരുന്നപ്പോള്‍ ഒരുപാട് വായിച്ചു. പഴയ അക്ഷരശ്ലോകങ്ങള്‍ ഓര്‍ത്തെടുത്ത് ഒപ്പമുള്ള തടവുകാര്‍ക്ക് ചൊല്ലിക്കൊടുത്തു. സഹ തടവുകാരെ പോലെ ജയില്‍ വസ്ത്രം മാത്രമാണ് ധരിക്കാന്‍ കിട്ടിയത്. ചൂടിലും കൊടുംതണുപ്പിലുമെല്ലാം ഒരേ വസ്ത്രം തന്നെയായിരുന്നു കിട്ടിയത്.
പറ്റിയ ഏറ്റവും വലിയ അബദ്ധം എല്ലാവരെയും കണ്ണുംപൂട്ടി വിശ്വസിച്ചതാണ്.
Keywords: Atlas Ramachandran, Indu Ramachandran, Atlas Group
COMMENTS