മുംബൈ: രാജ്യത്തെതന്നെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൂനെ പൊലീസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റോഡ് ഷോയ്ക്കിടയില്‍ രാ...
മുംബൈ: രാജ്യത്തെതന്നെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൂനെ പൊലീസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റോഡ് ഷോയ്ക്കിടയില്‍ രാജീവ് ഗാന്ധി വധത്തിന് സമാനമായ രീതിയില്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് പൂനെ പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയ്ക്കിടയില്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ പ്ലാനിട്ടിരുന്നതായി ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ഉജ്ജ്വല്‍ പവാറും കോടതിയെ അറിയിച്ചു.
മാവോ ബന്ധം ആരോപിച്ച്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റം ചുമത്തി ദളിത് ആക്ടിവിസ്റ്റ് ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും പിടികൂടിയ കത്തില്‍ നിന്നുമാണ് പൊലീസിന് നിര്‍ണ്ണായക തെളിവ് ലഭിച്ചിരിക്കുന്നത്. പൊലീസ് ഇവരുടെ ഗൂഢാലോചനയെക്കുറിച്ച് കോടതിയില്‍ വെളിപ്പെടുത്തുകയും തെളിവായ കത്ത് കോടതിക്ക് കൈമാറുകയും ചെയ്തു.

COMMENTS