മോസ്‌കോ: ഇഴഞ്ഞും വലിഞ്ഞും വന്ന അര്‍ജന്റീന ഒടുവില്‍ ഉണര്‍ന്നെഴുന്നേറ്റ് നൈജീരിയയെ 2-1ന് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഈ...
മോസ്‌കോ: ഇഴഞ്ഞും വലിഞ്ഞും വന്ന അര്‍ജന്റീന ഒടുവില്‍ ഉണര്‍ന്നെഴുന്നേറ്റ് നൈജീരിയയെ 2-1ന് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
ഈ ലോകകപ്പില്‍ ഇതുവരെ താളം കണ്ടെത്താനാവാതെ വന്ന ലയണല്‍ മെസി ഇക്കുറി ഒരു ഗോള്‍ നേടിക്കൊണ്ട് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ആയിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍.
ആദ്യ ഗോള്‍ മെസി നേടിയപ്പോള്‍ പിന്നാലെ 51 ാം മിനിറ്റില്‍ നൈജീരിയക്കു വേണ്ടി വിക്ടര്‍ മോസസ് സമനില ഗോള്‍ നേടി. പിന്നീട് 86 ാം മിനിറ്റില്‍ മാര്‍ക്കസ് റോഹോ അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടി.
ഐസ് ലന്‍ഡിനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്രൊയേഷ്യയും പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. ഡെന്മാര്‍ക്ക് ആയിരിക്കും അവരുടെ എതിരാളികള്‍. പ്രധാന താരങ്ങളെ ഒഴിവാക്കി ഇറങ്ങിയ ക്രൊയേഷ്യയ്ക്കായിരുന്നു കളിയില്‍ ആധിപത്യം. പക്ഷേ, കൗണ്ടര്‍ അറ്റാക്കുകളിലൂടെ അവരെ ഐസ് ലന്‍ഡ് വിറപ്പിച്ചു.
2-1നായിരുന്നു ക്രൊയേഷ്യയുടെ ജയം. മിലന്‍ ബാദെല്‍ജിലൂടെ 53 ാം മിനിറ്റില്‍ ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 76 ാം മിനിറ്റില്‍ ഗില്‍ഫി സിഗുറോസനിലൂടെ ഐസ് ലന്‍ഡ് തിരിച്ചടിച്ചു. തൊണ്ണൂറാം മിനിറ്റില്‍ ഇവാന്‍ പെരിസിക് ക്രൊയേഷ്യയെ വിജയപഥത്തിലെത്തിച്ചു. ക്രൊയേഷ്യയുടെ ഈ ജയം കൂടിയാണ് അര്‍ജന്റീനയ്ക്കു പ്രീ ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കിക്കൊടുത്തത്.
Keywords: Lionel Messi, Argentina, Island, Croatia, World Cup Football
COMMENTS