തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ സ്ഥാനത്തുനിന്നു നീക്കി. പുതിയ നിയമനം ഒന്നും സുധേഷ് കുമാറിന് നല്‍കിയിട്...
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ സ്ഥാനത്തുനിന്നു നീക്കി. പുതിയ നിയമനം ഒന്നും സുധേഷ് കുമാറിന് നല്‍കിയിട്ടില്ല.
സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായിരിക്കുന്നത്.
സുധേഷ്‌കുമാറിന് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെയോ മറ്റോ തലവനായി ഡപ്യൂട്ടേഷന്‍ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം.
ഗവാസ്‌കറുടെ പരാതിക്കു പിന്നാലെ സുധേഷ്‌കുമാറിന്റെ ഭാര്യയും മകളും പീഡിപ്പിച്ചു എന്നാരോപിച്ച് ഒരു വനിതാ ക്യാമ്പ് ഫോളോവറും രംഗത്തെത്തിയിരുന്നു.
സുധേഷ്‌കുമാറിന്റെ മകളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഈ സംഭവത്തില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.
ഇതിനെല്ലാം പിന്നാലെയാണ് എ.ഡി.ജി.പി സുധേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയിരിക്കുന്നത്.
COMMENTS