തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചു. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹ...
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചു. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍. വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ രാജി വിവരം അറിയിച്ചിരിക്കുന്നത്. മറ്റു നടിമാരുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
അമ്മ എന്ന സംഘടനയില്‍ നിന്ന് താന്‍ രാജിവെക്കുകകയാണെന്നും കുറ്റാരോപിതനായ ഈ നടന്‍ പല തവണ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും പരാതിപ്പെട്ടിട്ടും അമ്മ നടപടിയെടുത്തില്ലെന്നും അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും ആക്രമിക്കപ്പെട്ട നടി ആരോപിച്ചു. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടും താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിക്കുന്നതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാല്‍ താന്‍ സംഘടനയില്‍ രാജി വയ്ക്കുന്നതായും നടി അറിയിച്ചു.
ദിലീപിനെ തിരിച്ചെടുത്ത ഉടന്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയ റിമ കല്ലിങ്കലും, ഗീതു മോഹന്‍ ദാസും രമ്യ നമ്പീശനും പ്രത്യേകം കുറിപ്പുകളെഴുതി തങ്ങളുടെ രാജി അറിയിച്ചിരിക്കുന്നു. അതിനുള്ള കാരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്.

COMMENTS