കനൗജ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ ആഗ്ര ലഖ്‌നൗ എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു. ഏഴു കുട്ടികളും സംഭവസ്ഥലത്തു വച്...
കനൗജ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ ആഗ്ര ലഖ്‌നൗ എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു. ഏഴു കുട്ടികളും സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. മറ്റു കുട്ടികളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂളില്‍ നിന്നു ടൂര്‍ പോകാനായി ബസ് നോക്കിനിന്ന കുട്ടികളുടെ ഇടയിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ അനുശോചിച്ച മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു.
COMMENTS