കൊച്ചി: കൊച്ചിയില്‍ ഡെ കെയര്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെമൂന്നു പേര്‍ മരിച്ചു. കാട്ടിത്തറയിലാണ് അപകടമുണ്ടായത...
കൊച്ചി: കൊച്ചിയില്‍ ഡെ കെയര്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെമൂന്നു പേര്‍ മരിച്ചു. കാട്ടിത്തറയിലാണ് അപകടമുണ്ടായത്.
വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ഡേ കെയര്‍ സെന്ററിലെ ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വാന്‍ ഡ്രൈവറും ഒരു കുട്ടിയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
കിഡ്‌സ് വേല്‍ഡ് ഡേ കെയര്‍ സെന്ററിലെ വാനാണ് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കു മറിഞ്ഞത്. വാനില്‍ ഉണ്ടായിരുന്നത് എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ്. അഞ്ചു കുട്ടികളെ വീടുകളില്‍ ഇറക്കിയ ശേഷം മൂന്നു കുട്ടികളുമായി പോകുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് നാട്ടുകാര്‍ കുട്ടികളെയും ആയയെയും ഡ്രൈവറെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.
COMMENTS