കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. പറവൂര്‍ മജിസ്‌ട്രേറ്റ് ...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയും ഒരു ആള്‍ ജാമ്യത്തിന്റെയും ഈടിലാണ് കോടതി ജാമ്യം നല്‍കിയത്.
ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിഐക്ക് നേരിട്ട് പങ്കുണ്ടെന്നതിനു തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ക്രിസ്പിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ മറ്റേതെങ്കിലും കൃത്യത്തിലോ ക്രിസ്പിനു പങ്കുള്ളതായി തെളിയിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്ത പ്രോസിക്യൂഷന്‍, സാക്ഷികളെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകള്‍ നടത്താനും സാധ്യതയുള്ള വ്യക്തിയായതിനാല്‍ ജാമ്യം നല്‍കരുതെന്നും വാദിച്ചു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായ അന്യായമായി തടങ്കലില്‍ വയ്ക്കുക, തെറ്റായ രേഖകള്‍ ചമയ്ക്കുക എന്നിവയാണ് ക്രിസ്പിനെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Sreejith murder case, Varappuzha, police, arrest, bail


COMMENTS