തിരുവനന്തപുരം: എസ്.പി നിശാന്തിനിക്ക് വനിതാ ശിശു ക്ഷേമ വകുപ്പിലെ മൂന്നു പ്രധാന തസ്തികകളുടെ അധിക ചുമതല നല്‍കിയത് വിവാദമാകുന്നു. ഇതിനെതിരെ...
തിരുവനന്തപുരം: എസ്.പി നിശാന്തിനിക്ക് വനിതാ ശിശു ക്ഷേമ വകുപ്പിലെ മൂന്നു പ്രധാന തസ്തികകളുടെ അധിക ചുമതല നല്‍കിയത് വിവാദമാകുന്നു. ഇതിനെതിരെ പരാതിയുമായി വനിതാ ശിശുക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. തങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിലൂടെ കിട്ടേണ്ട തസ്തികകള്‍ എസ്.പിക്ക് നല്‍കിയതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെയുള്ള തങ്ങളുടെ പരാതി ഉദ്യോഗസ്ഥര്‍ വകുപ്പ് മന്ത്രി കെ.കെ ശൈലജയെ അറിയിച്ചു.
ക്രൈംബ്രാഞ്ച് എസ്.പിയും വനിതാ ബറ്റാലിയന്‍ കമാന്റിന്റെ അധിക ചുമതലയുമുള്ള നിശാന്തിനിക്ക് ഈ അധിക ചുമതല കൂടി നല്‍കിയത് ചില ഐ.എ.എസ് ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരമാണെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പോസ്റ്റുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കൈടയക്കുന്നുവെന്ന തങ്ങളുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിനെയും ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ കൈകാര്യം ചെയ്യേണ്ട തസ്തികയായതുകൊണ്ടാണ് നിശാന്തിനിയെ ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ തെരഞ്ഞെടുത്തതെന്നും അവരുടെ സേവനം പൊലീസില്‍ നിന്നും വനിതാ ശിശുക്ഷേമ വകുപ്പിലേക്ക് വിട്ടുകിട്ടാന്‍ കത്തു നല്‍കുമെന്നും അറിയിച്ചു.

COMMENTS