കൊച്ചി: നിരോധിത സംഘടനയായ സിമി വാഗമണ്ണില്‍ സംഘടിപ്പിച്ച ആയുധപരിശീലന ക്യാമ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 18 പേര്‍ക്കും എന്‍.ഐ.എ ക...
കൊച്ചി: നിരോധിത സംഘടനയായ സിമി വാഗമണ്ണില്‍ സംഘടിപ്പിച്ച ആയുധപരിശീലന ക്യാമ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 18 പേര്‍ക്കും എന്‍.ഐ.എ കോടതി ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചു. 18 പേരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസില്‍ 17 പേരെ വെറുതെ വിട്ടു. ഇവരുടെ റിമാന്‍ഡ് കാലാവധി ശിക്ഷയായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. നാലു മലയാളികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സംസ്ഥാനത്തെ ഏറ്റവും സുപ്രധാന തീവ്രവാദ കേസാണ് വാഗമണ്‍ ആയുധ പരിശീലന ക്യാമ്പ് കേസ്. വാഗമണിലെ കോലാഹല മേട്ടില്‍ നിരോധിത സംഘടനയായ സിമി 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ ക്യാമ്പ് നടത്തിയെന്നാണ് കേസ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞടുത്ത സിമി പ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്.
യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചുള്ള പരിശീലനം മലകയറ്റ പരിശീലനം, ബോംബ് നിര്‍മ്മാണം, റേസിങ് എന്നിവയിലുള്ള പരിശീലനം തുടങ്ങിയവ ഈ ക്യാമ്പില്‍ നടന്നുവെന്നും രാജ്യത്തെ വിവിധ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഈ രഹസ്യ ക്യാമ്പിലാണെന്നും തെളിഞ്ഞിരുന്നു.

COMMENTS