അഭിനന്ദ് ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹിതനാവുന്നുവെന്ന അഭ്യൂഹം ഏതാനും ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരി...
അഭിനന്ദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹിതനാവുന്നുവെന്ന അഭ്യൂഹം ഏതാനും ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. റായ്ബറേലിയിലെ എംഎല്‍എ അദിതി സിംഗ് എന്ന 29കാരിയാണ് പ്രചാരണത്തില്‍ ഇരയായത്.
അദിതി സിംഗ്
ഗതികെട്ട് അദിതി തന്നെ തന്നെ കരിവാരിത്തേയ്ക്കാനുള്ള പ്രചരണത്തിനെതിരേ രംഗത്തുവന്നിരിക്കുകയാണ്. കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് രാഹുലിനെ ഉന്നമിട്ടു ചിലര്‍ നടത്തുന്ന പ്രചാരണമാണ് ഇതിനു പിന്നിലെന്ന് അദിതി പറയുന്നു.കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ എനിക്ക് വളരെ വിഷമമുണ്ട്. രാഹുല്‍ ജി എനിക്ക് സഹോദരനെപ്പോലെയാണ്. രാഖി കെട്ടിത്തരുന്ന സഹോദരനെ എങ്ങനെയാണ് വിവാഹം കഴിക്കുക. എന്നെയും രാഹുല്‍ജിയോയും മാനംകെടുത്തുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ രാഹുല്‍ അടിച്ചുകയറുന്നത് എതിര്‍പക്ഷത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. അതു മുന്നില്‍ക്കണ്ടാണ് ഈ വ്യക്തിഹത്യ. ഇതിനു പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ, അദിതി പറുന്നു.
ഈ മേയില്‍ തന്നെ ഇരുവരും വിവാഹിതരാവുമെന്ന തരത്തിലാണ് പ്രചരാരണം. ഇരുവരുമൊത്തുള്ള ചിത്രങ്ങളും സോണിയയും പ്രിയങ്കയുമൊത്തും അദിതി നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പല ചിത്രങ്ങളും വൈറലായിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ് തുടങ്ങിയവയിലെല്ലാം അദിതി സിങ്ങിന്റെ വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
അദിതി സിംഗ്
രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അദിതി. അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റേഴ്‌സ് നേടിയ ശേഷമാണ് അച്ഛന്റെ പിന്മുറക്കാരിയായി രാഷ്ട്രീയത്തിലെത്തിയത്. 29 കാരിയായ അദിതിയുടെ അച്ഛന്‍ അഖിലേഷ് സിംഗ് അഞ്ചു തവണ എം.എല്‍.എ ആയിരുന്നു. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ 90,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദിതി ജയിച്ചത്.
Rumours of Congress President Rahul Gandhi's marriage with Raebareli MLA Aditi Singh began doing the rounds. Soon after the speculations, pictures of MLA Aditi Singh and Rahul Gandhi went viral on social media with some even announcing that the marriage will be solemnised in May itself. If sources are to be believed, the rumour was first circulated on some WhatsApp groups in Raebareli.
Kerywords: Rumours, Congress President, Rahul Gandhi, Marriage, Raebareli MLA, Aditi Singh, Speculations, , Viral, Social media, Solemnise, May, WhatsApp
COMMENTS