ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പത്തു തെക്കന്‍ മേഖലാ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്...
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പത്തു തെക്കന്‍ മേഖലാ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപകമഴയ്ക്കും സാധ്യതയുണ്ട്.ഉത്തരേന്ത്യയില്‍ വന്‍ നാശമുണ്ടാക്കിയ പൊടിക്കാറ്റിനും പേമാരിക്കും തൊട്ടു പിന്നാലെയാണ് അടുത്ത മുന്നറിയിപ്പ് വരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇപ്പോള്‍ തന്നെ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തയ്യാറായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇതേസമയം, ഇത്തവണ കാലവര്‍ഷം ഈ മാസം ഇരുപതോടെ ആരംഭിക്കാനാണ് സാധ്യതയെന്ന് കൊച്ചി സര്‍വകലാശാലാ റഡാര്‍ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എം ജി മനോജ് വെളിപ്പെടുത്തി. ജൂണ്‍ ആദ്യമാണ് മണ്‍സൂണ്‍ കാറ്റിനൊപ്പം ഇടവപ്പാതി കേരളതീരത്തെത്താറുള്ളത്.
ഭൂമധ്യരേഖയ്ക്ക് അഞ്ചു ഡിഗ്രി വടക്കായി മഴമേഘങ്ങള്‍ രൂപം കൊണ്ടുകഴിഞ്ഞു. അന്തരീക്ഷ താപനില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇതു വേഗത്തില്‍ കേരളതീരത്ത് എത്താന്‍ സാധ്യതയുണ്ട്.
'എല്‍നിനോ'യുടെ ഭീഷണി ഇത്തവണ ഇല്ലാത്തതും മഴയ്ക്കു സഹായമാവും. എല്‍നിനോയുടെ അഭാവത്തില്‍ സമുദ്രതാപനില താഴുകയും കരയിലേക്ക് ശക്തമായി വീശുന്ന കാറ്റ് മഴമേഘങ്ങളെ കൊണ്ടുവരാനുമാണ് സാധ്യത.
ജൂണ്‍ ആദ്യ ആഴ്ചകളില്‍ മഴ കുറയാനും പിന്നീട് ശക്തിയാര്‍ജ്ജിക്കാനും സാദ്ധ്യതയുണ്ട്.
Keywords: Monsoon, Kerala, Weather, long period average, Andaman and Nicobar Islands, Indian mainland
 

 
							     
							     
							     
							    
 
 
 
 
 
COMMENTS