കൊച്ചി: കൊച്ചി ക്യാന്‍സര്‍ സെന്ററിന് മുഖ്യമന്ത്രി ഞായറാഴ്ച തറക്കല്ലിടും. അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ 400 കിടക്കകളോടു കൂടിയ ആശുപത്രി...
കൊച്ചി: കൊച്ചി ക്യാന്‍സര്‍ സെന്ററിന് മുഖ്യമന്ത്രി ഞായറാഴ്ച തറക്കല്ലിടും. അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ 400 കിടക്കകളോടു കൂടിയ ആശുപത്രി സമുച്ചയമാണ് ഇവിടെ പണിയാന്‍ ഉദ്ദേശിക്കുന്നത്. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 385 കോടി രൂപ ഉപയോഗിച്ച് രണ്ട് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി രൂപരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം കിട്ടിയതോടെ സ്ഥലത്ത് പണിക്കുള്ള പ്രാരംഭ നടപടികള്‍ വേഗത്തില്‍ നടക്കുന്നു. ആദ്യഘട്ട ടെന്‍ഡര്‍ നടപടികള്‍ക്കും തുടക്കമായി.
അതേസമയം താത്കാലിക കെട്ടിടത്തില്‍ തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ ഒരുങ്ങുകയാണ് കൊച്ചി കാന്‍സര്‍ സെന്റര്‍. കാന്‍സര്‍ സെന്ററിനോട് ചേര്‍ന്നുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആദ്യ ശസ്ത്രക്രിയ വിജയകരമായി. ഇതോടെ മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന് തിയേറ്റര്‍ കൂടുതല്‍ സമയം ലഭ്യമാക്കി ശസ്ത്രക്രിയകള്‍ നടത്താനാണ് അധികൃതരുടെ ശ്രമം.

COMMENTS