രാജി പ്രഖ്യാപിച്ച മുഖ്യമന്ത്രിയദിയൂരപ്പ രാജിക്കത്ത് ഗവർണർക്കു കൈമാറാനായി രാജ്ഭവനിലേക്കു പുറപ്പെട്ടു. അത്യാഹ്ളാദത്തിൽ കോൺഗ്രസ് പാർട്ടിയ...
രാജി പ്രഖ്യാപിച്ച മുഖ്യമന്ത്രിയദിയൂരപ്പ രാജിക്കത്ത് ഗവർണർക്കു കൈമാറാനായി രാജ്ഭവനിലേക്കു പുറപ്പെട്ടു. അത്യാഹ്ളാദത്തിൽ കോൺഗ്രസ് പാർട്ടിയും ജനതാദൾ എസും.*
കർണാടക മുഖ്യമന്ത്രി യദിയൂരപ്പ രാജിവച്ചു. വിശ്വാസവോട്ടു നേടാതെ തന്നെ രാജിവച്ചുപോവുകയായിരുന്നു. വികാരനിർഭരമായ പ്രസംഗത്തിനൊടുവിലായിരുന്നു സഭയിൽ രാജി പ്രഖ്യാപനം.*
വിശ്വാസ വോട്ടിനു മുന്നോടിയായി ബി.എസ് യദിയൂരപ്പ നിയമസഭയെ അഭിസംബോധന ചെയ്യുന്നു. തന്നെ മുഖ്യമന്ത്രിയാക്കയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി ജെ പി അധ്യക്ഷൻ അമിത് ഷായുമാണെന്ന് യദിയൂരപ്പ .
*
ആടി നിന്ന കോൺഗ്രസ് എം എൽ എ മാരായ ആനന്ദ് സിംഗു
പ്രതാപ് ഗൗഡയും പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ എത്തി. ബി ജെ പി നേതാക്കളുടെ അകമ്പടിയോടെയാണ് ഇരുവരും എത്തിയത്.
ബംഗളുരു: വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യതയുള്ളതായി സൂചന. ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിയാതെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടാനുളള സാധ്യത മുന്നില്‍കണ്ട് യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന.
അതേസമയം യെദ്യൂരപ്പ രാജി വച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബി.ജെ.പി നേത്യത്വത്തിന് ഭയമുണ്ട്. അതുകൊണ്ട് സഭ സമ്മേളച്ചതിന് ശേഷം വൈകാരികമായ ഒരു പ്രസംഗം നടത്തി രാജി പ്രഖ്യാപിച്ച് നാണക്കേട് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം. രാജിക്കത്ത് ഒരുക്കുന്നതായും സൂചനയുണ്ട്.
കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇങ്ങനെയൊരു തീരുമാനം.
വിശ്വാസവോട്ടെടുപ്പ് അടക്കം സഭയുടെ മുഴുവന്‍ നടപടിക്രമങ്ങളും സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സഭാനടപടികള്‍ തത്സമയം കാണുന്ന രാജ്യത്തെ കോടികണക്കിന് ജനങ്ങള്‍ക്ക് മുന്‍പില്‍ രാജിക്കുളള സാഹചര്യം വൈകാരികമായി വിശദീകരിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. രണ്ട് ദിവസം മാത്രം അധികാരത്തിലിരുന്ന സര്‍ക്കാര്‍ എന്ന നാണക്കേട് അല്‍പ്പമെങ്കിലും ഇതിലൂടെ മറിക്കടക്കാമെന്നും നേതൃത്വം കരുതുന്നു.
ന്യൂഡല്‍ഹി: നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ ശബ്ദ വോട്ടെടുപ്പ് നടത്തരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.പാര്‍ലമെന്റിലും മറ്റും ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോള്‍ തീരുമാനങ്ങളെ അനുകൂലിക്കുന്നവര്‍ യെസ് എന്നും അല്ലാത്തവര്‍ നോ എന്നും പറഞ്ഞ ശേഷം താന്‍ കേട്ടത് യെസ് എന്നാണെന്ന പ്രഖ്യാപനത്തോടെ സ്പീക്കര്‍ ഭരണകക്ഷിക്ക് അനുകൂല തീരുമാനമെടുക്കുന്ന രീതിയാണ് ശബ്ദ വോട്ടെടുപ്പ്.
എന്നാല്‍ ചെറിയ വ്യത്യാസം മാത്രം കക്ഷി നിലയിലുള്ളതെന്നതിനാലും കൂറുമാറി വോട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നതടക്കമുള്ള കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലും ശബ്ദവോട്ട് ഇന്ന് കര്‍ണ്ണാടക നിയമസഭയില്‍ നടത്താനാവില്ല.
കെ.ജി ബൊപ്പയ്യ ഇത്തരത്തില്‍ ശബ്ദ വോട്ടെടുപ്പ് നടത്തി യെദ്യൂരപ്പയെ സഹായിക്കുമെന്ന ആശങ്കയിലാണ് ഇക്കാര്യം കോണ്‍ഗ്രസും ജെ.ഡി.എസും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
എല്ലാ നടപടികളും തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പും അല്ലാതെ മറ്റൊരു നടപടിയും ഇന്ന് സഭയില്‍ നടത്തരുതെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. എന്നാല്‍ പ്രോടേം സ്പീക്കറെ മാറ്റണമെന്ന പ്രധാന തീരുമാനം കോടതി തള്ളിയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി തന്നെയാണ്. കര്‍ണ്ണാടക നിയമസഭയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും മാത്രമേ സഭയില്‍ നടക്കാവൂ എന്നും മറ്റു നടപടികള്‍ പാടില്ലെന്നും കോടതി ആവര്‍ത്തിച്ചു. ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കില്‍ നോട്ടീസ് നല്‍കേണ്ടി വരുമെന്നും അങ്ങനെ വന്നാല്‍ വിശ്വസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇതുപോലുള്ള അവസരങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും കോടതി വിശദീകരിച്ചു.
ബംഗളൂരു: കർണാടകത്തിൽ നിയമസഭാ നടപടികൾ ആരംഭിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാൻ തുടങ്ങി.
കോൺഗ്രസ് പാർട്ടിയെ ഞെട്ടിച്ചു കൊണ്ട് അവരുടെ രണ്ട് എം എൽ എ മാർ സഭയിൽ എത്തിയിട്ടില്ല. ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ എന്നിവരാണ് സഭയിലെത്താതെ മാറി നിൽക്കുന്നത്.
ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്യാതെ വന്നാൽ വിശ്വാസവോട്ടിൽ അത്രകണ്ട് കുറച്ചു മതിയാകും ബി ജെ പി ക്കു വേണ്ട ഭൂരിപക്ഷം.
COMMENTS