തിരുവനന്തപുരം: രോഗങ്ങളെക്കുറിച്ചും ചികിത്സയെ കുറിച്ചുമുള്ള ആധുനിക അറിവുകളെ വിമര്‍ശിച്ചും അശാസ്ത്രീയത വിളമ്പിയും സാമൂഹ്യമാധ്യമങ്ങളിലൂടെയും...
തിരുവനന്തപുരം: രോഗങ്ങളെക്കുറിച്ചും ചികിത്സയെ കുറിച്ചുമുള്ള ആധുനിക അറിവുകളെ വിമര്‍ശിച്ചും അശാസ്ത്രീയത വിളമ്പിയും സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രചരണം നടത്തുന്ന ജേക്കബ് വടക്കഞ്ചേരിയും മോഹനന്‍ വൈദ്യരും മുമ്പും ആരോഗ്യപ്രവര്‍ത്തകരുടെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. വാക്‌സിന്‍ വിരുദ്ധ നിലപാടുകളിലൂടെയാണ് ഇരുവരും അറിയപ്പെട്ടു തുടങ്ങിയത്.
തികച്ചും അശാസ്ത്രീയമായ വിവരങ്ങളിലൂടെ ജനങ്ങളുടെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്ന ചികിത്സകരെന്ന് സ്വയം അവകാശപ്പെടുന്ന വടക്കഞ്ചേരിയ്ക്കും വൈദ്യര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ദീര്‍ഘനാളുകളായി ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
നിപ്പ വൈറസ് ബാധയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയിലാണ് പ്രകൃതി ചികിത്സകന്‍ എന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിക്കും ആയുര്‍വേദ ചികിത്സകന്‍ എന്നവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ക്കുമെതിരെ കേസ്.
ആരോഗ്യപ്രവര്‍ത്തകരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആയുര്‍വേദ ചികിത്സകരുടെ സംഘടനയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
നിപ്പ വൈറസ് ബാധ അന്താരാഷ്ട്ര മരുന്നു കമ്പനികളുടെ വ്യാജപ്രചരണമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ജേക്കബ് വടക്കഞ്ചേരി അഭിപ്രായപ്രകടനം നടത്തിയിരുന്നു. നിപ്പ വൈറസ് ഇല്ലെന്നാണ് ഫേസ്ബുക്ക് ലൈവില്‍ ജേക്കബ് വടക്കഞ്ചേരി പറഞ്ഞത്.
നിപ്പ വൈറസ് രോഗബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ നിന്നു കൊണ്ടുവന്ന വവ്വാല്‍ കടിച്ച മാമ്പഴവും ചാമ്പയ്ക്കയും എന്ന് അവകാശപ്പെട്ട് അവ കഴിക്കുന്ന വീഡിയോ ആണ് മോഹനന്‍ വൈദ്യന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
നിപ്പ വൈറസ് ബാധ കൂടുതല്‍ പ്രദേശങ്ങളിലേക്കു പടരാതിരിക്കാന്‍ ആരോഗ്യവകുപ്പും സര്‍ക്കാരും കേന്ദ്രസംഘവും പരിശ്രമിക്കുന്നതിനിടെയാണ് വിചിത്രമായ പ്രചരണവുമായി വടക്കഞ്ചേരി രംഗത്തെത്തിയത്.
വവ്വാലുകളില്‍ നിനിന്നും മനുഷ്യരിലേക്കും തിരിച്ചും പകരാന്‍ സാധ്യതയുള്ളതാണ് നിപ്പ വൈറസ്. അതുകൊണ്ടു തന്നെ വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിരിക്കുമ്പോഴാണ് അതിനു വിപരീതമായ പ്രചരണവുമായി മോഹനന്‍ വൈദ്യര്‍രംഗത്തുവന്നത്.
Highlight: Police filed case against Jacob Vadakkanchery and Mohanan Vaidyar on their stance about nipah.

COMMENTS