തിരുവനന്തപുരം: പൊലീസുകാര്‍ ധാര്‍ഷ്ട്യം കാണിക്കുന്നത് പരാതിക്കാരില്‍ നിന്ന് എന്തെങ്കിലും കിട്ടാനാണെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ധാര...
തിരുവനന്തപുരം: പൊലീസുകാര്‍ ധാര്‍ഷ്ട്യം കാണിക്കുന്നത് പരാതിക്കാരില്‍ നിന്ന് എന്തെങ്കിലും കിട്ടാനാണെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ധാര്‍ഷ്ട്യമുള്ള പൊലീസുകാരെ സേനയില്‍ നിന്നും പുറത്താക്കണം. സേനയ്ക്കു വേണ്ടത് പൂര്‍ണമായും നിയമത്തിനു വിധേയരായി പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ ആണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പൊലീസുകാരനും നിയമത്തിനു വിധേയരാണെന്ന ബോധം ഉണ്ടാവണം. പൊലീസുകാര്‍ പ്രവര്‍ത്തിക്കേണ്ടത് തന്‍പ്രമാണിത്തവും വ്യക്തിപരമായ ഇഷ്ടവും അനുസരിച്ചല്ല.
നിയമം നിയമത്തിനനുസരിച്ചു പോകണം. നിയമം നടപ്പിലാക്കുന്ന രീതി പ്രധാനമാണ്. എന്നാല്‍, പല പൊലീസുകാരും നടപടി ക്രമങ്ങള്‍ വിസ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പല പൊലീസുകാരിലും ജനങ്ങളോടുള്ള ധാര്‍ഷ്ട്യം കാണുന്നു. പൊലീസുകാരുടെ പൊതുസ്വഭാവമായി അതു മാറിയിട്ടുണ്ട്. ധാര്‍ഷ്ട്യം കാണിക്കുന്നത് അഴിമതി മറയ്ക്കാനാണ്. അഴിമതിക്കാരല്ലാത്തവര്‍ക്ക് ധാര്‍ഷ്ട്യം കാണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Jacob Punnoos, Former DGP, Police, Kerala

COMMENTS