തിരുവനന്തപുരം: ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ചെറിയ ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത...
തിരുവനന്തപുരം: ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ചെറിയ ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ ഈ നിര്‍ണ്ണായക തീരുമാനം ജനങ്ങള്‍ക്ക് ആശ്വാസം തന്നെയാണ്. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ എത്ര രൂപ കുറയ്ക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും.
പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണ് കേരളം ഈടാക്കുന്ന നികുതി. കേന്ദ്ര സര്‍ക്കാര്‍ വിലകുറയ്ക്കല്‍ നടപടികള്‍ കൈക്കൊള്ളുന്ന മുറയ്ക്ക് കേരളം ഈ ഇളവ് പിന്‍വലിക്കും.
ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും അടുത്തിടെ വന്‍ വര്‍ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്നത്. ഇത്തരത്തില്‍ അധികം ലഭിക്കുന്ന തുക വേണ്ടെന്നു വച്ച് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അതുകൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

COMMENTS