മാഹി: രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍. സി.പി.എമ്മും ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെ...
മാഹി: രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍. സി.പി.എമ്മും ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സി.പി.എം ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.എമ്മിന്റെ മുന്‍ കൗണ്‍സിലറുമായിരുന്ന ബാബുവും ആര്.എസ്.എസ് പ്രവര്ത്തകന് ഷമേജുമാണ് തിങ്കളാഴ്ച്ച രാത്രി കൊല്ലപ്പെട്ടത്. പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു ബാബവുവിന് വെട്ടേറ്റത്. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ബാബുവിനെ കൊന്നത് ആര്.എസ്.എസ് ക്രിമിനലുകളെന്ന് സി.പി.എമ്മിന്റെ ആരോപണം.
ഓട്ടോറിക്ഷ ഡ്രൈവറായ ആര്.എസ്.എസ് പ്രവര്ത്തകന് ഷമേജിന് മുഖത്തും കൈക്കും വെട്ടേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലിസ് കനത്ത ജാഗ്രതയിലാണ് . ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
Keywords: Kannur, Mahe, political Murder, CPM, BJP, RSS
COMMENTS