മുംബയ്: സഹതാരങ്ങളെ സാക്ഷി നിറുത്തി ഷെയ്ന്‍ വാട്‌സണ്‍ എന്ന ഒറ്റയാന്‍ മൂന്നാം വട്ടവും ഐ പി എല്‍ കിരീടം ചെന്നൈക്കു സമ്മാനിച്ചു. എട്ടു വിക്...
മുംബയ്: സഹതാരങ്ങളെ സാക്ഷി നിറുത്തി ഷെയ്ന്‍ വാട്‌സണ്‍ എന്ന ഒറ്റയാന്‍ മൂന്നാം വട്ടവും ഐ പി എല്‍ കിരീടം ചെന്നൈക്കു സമ്മാനിച്ചു. എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ178 റണ്‍സ് ഒരു ഘട്ടത്തിലും ചെന്നൈക്ക് വെല്ലുവിളി ആയില്ല. 179 വിജയലക്ഷ്യം ഒന്‍പത് പന്തുകള്‍ ബാക്കി നില്‍ക്കേ ചെന്നൈ മറികടന്നു.
ഷെയ്ന്‍ വാട്‌സിന്റെ ഐപിഎല്‍ സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. 57 പന്തുകളില്‍ നിന്നാണ് ഷെയ്ന്‍ വാട്‌സന്‍ സെഞ്ച്വറി സ്വന്തമാക്കിയത്. 11 ഫോറും എട്ടു സിക്‌സറും അടങ്ങുന്നതാണ് വാട്‌സന്റെ ഇന്നിംഗ്‌സ്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരെയും വാട്‌സന്‍ സെഞ്ച്വറി നേടിയിരുന്നു.
ചെന്നൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ന്നടിഞ്ഞെങ്കിലും റെയ്‌നയും വാട്‌സനും ചേര്‍ന്ന് കളി വരുതിയിലാക്കി. ഇരുവരും ചേര്‍ന്ന് 117 റണ്‍സ് നേടി.
32 റണ്‍സ് നേടി റെയ്‌ന പുറത്തായി. പിന്നീട് എത്തിയ അമ്പാട്ടി റായിഡുവും വാട്‌സനും ചേര്‍ന്ന് ചെന്നൈയ്ക്കു വേണ്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ശിഖര്‍ ധവാന്‍ 26 (25), ക്യാപ്ടന്‍ കെയിന്‍ വില്യംസണ്‍ 47 (36), ഷാക്കിബ് അല്‍ ഹസന്‍ 23 (15), യൂസഫ് പഠാന്‍ 45 (25), കാര്‍ലോസ് ബ്രാത് വെയ്റ്റ് 21 (11) എന്നിവരാണ് സണ്‍റൈസേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്.
COMMENTS