ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടു. അറസ്റ...
ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടു. അറസ്റ്റില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. കേസ് പരിഗണിക്കുന്ന ജൂണ്‍ അഞ്ചുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തിനെതിരെ നടപടിയൊന്നും എടുക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
എന്നാല്‍ കേസ് പരിഗണിക്കുമ്പോള്‍ ചിദംബരം കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. കോടതിയില്‍ ചിദംബരത്തിനായി ഹാജരായത് മുന്‍ കേന്ദ്രമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലായതിനാലാണ് കോടതിയുടെ ഈ ഉത്തരവ്.
2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. മൂന്നുകോടി രൂപ കാര്‍ത്തി കോഴ വാങ്ങിയെന്നാണ് ആരോപണം. കേസില്‍ ഫെബ്രുവരിയില്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ പ്രതിചേര്‍ത്ത മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന് അടക്കമുള്ളവരെ സി.ബി.ഐ പ്രത്യേക കോടതി വിട്ടയച്ചിരുന്നു.

COMMENTS