കോഴിക്കോട്: നിപ വൈറസ് ബാധിച്ചവരിൽ പലായി സ്വദേശി സുബിൻ (26) ആശുപത്രിയിൽ മരിച്ചു. ഇതോടെ, കേരളത്തിൽ വൈറസ് ബാധ നിമിത്തം മരിച്ചവരുടെ എണ്ണം 14...
കോഴിക്കോട്: നിപ വൈറസ് ബാധിച്ചവരിൽ പലായി സ്വദേശി സുബിൻ (26) ആശുപത്രിയിൽ മരിച്ചു. ഇതോടെ, കേരളത്തിൽ വൈറസ് ബാധ നിമിത്തം മരിച്ചവരുടെ എണ്ണം 14 ആയി.
കേരളത്തിൻ നിപ വൈറസ് സ്ഥിരീകരിക്കപ്പെട്ട 16 ൽ 14 പേരും മരിച്ചിരിക്കുകയാണ്. രണ്ടു പേർ ഗുരുതര നിലയിൽ കഴിയുന്നു.
വൈറസിന് ഫലപ്രദമായ മരുന്നും ഇല്ല. ഓസ്ട്രേട്രേലിയയിൽ നിന്ന് മരുന്ന് എത്തിച്ചെങ്കിലും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി കിട്ടാത്തതിനാൽ രോഗികൾക്കു കൊടുക്കാനായിട്ടില്ല.
COMMENTS