ജയ്പൂര്‍: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെയുണ്ടായ അക്രമങ്ങള്‍ക്കു പിന്നാലെ രാജസ്ഥാനില്‍ സംഘര്‍ഷം. ബന്ദിനിടെയുണ്ടായ അക്രമങ്ങള...
ജയ്പൂര്‍: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെയുണ്ടായ അക്രമങ്ങള്‍ക്കു പിന്നാലെ രാജസ്ഥാനില്‍ സംഘര്‍ഷം. ബന്ദിനിടെയുണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് അക്രമാസക്തമായത്.
രാജസ്ഥാനിലെ കരൗളി ജില്ലയിലെ ഹിന്ദൗന്‍ സിറ്റിയില്‍ നടത്തിയ പ്രകടനത്തിനിടെയാണ് അക്രമം അരങ്ങേറിയത്. പ്രതിഷേധക്കാര്‍ ദളിത് എംഎല്‍എയുടെയും മുന്‍ എംപിയുടെയും വീടിനാണ് തീവച്ചത്.
5000 ത്തോളം ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. തിങ്കളാഴ്ച ഭാരത് ബന്ദ് അവസാനിച്ചതിനു പിന്നാലെയാണ് പ്രതിഷേധപ്രകടനം നടന്നത്. വ്യാപകമായി അതിക്രമം നടത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ വീടുകള്‍ അഗ്നിക്കിരയാക്കിയത്.
ഹിന്ദൗന്‍ നഗരത്തില്‍ ഭൂരിഭാഗവും വ്യാപാരികളും മുന്നോക്ക വിഭാഗക്കാരുമാണ്. തിങ്കളാഴ്ച ബന്ദിനിടെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെയാണ് പിന്നോക്ക വിഭാഗക്കാര്‍ താമസിക്കുന്നിടത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്.
പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് തിങ്കളാഴ്ച ദളിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
Highlights: Protest in Rajasthan against violence in Bharath bandh by dalit

COMMENTS