കൊച്ചി: വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഉ...
കൊച്ചി: വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയാണ് ആലുവ റൂറല്‍ എസ്പി സസ്‌പെന്റ് ചെയ്തത്.
സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതിനിടെ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്നു സ്ഥിരീകരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ശരീരത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകളുണ്ട്. ശരീരമാസകലം മര്‍ദ്ദനമേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ശ്രീജിത്തിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്നതായും ചെറുകുടലിനും അടിവയറിനും മുറിവേറ്റതായുമുള്ള ചികിത്സാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
വാരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച രാവിലെ അവശനിലയില്‍ ശ്രീജിത്തിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.
Highlight: varapuzha custodial death postmortem report

COMMENTS