ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉനയില്‍ രണ്ടു വര്‍ഷം മുന്‍പ് ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇവരെ ഗ...
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉനയില്‍ രണ്ടു വര്‍ഷം മുന്‍പ് ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇവരെ ഗ്രാമത്തില്‍ തന്നെയുള്ള ചിലര്‍ വീണ്ടും ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഹിന്ദുമതം ഉപേക്ഷിച്ചത്. ഹിന്ദു മതം ഉപേക്ഷിക്കുന്നതായും ബുദ്ധമതം സ്വീകരിക്കുന്നതായും ഉനയിലെ ഇരകളടക്കം 45 കുടുംബങ്ങള്‍ പ്രഖ്യാപിച്ചു.
ഉന ഇരകളായ ബാലുഭായ് ശരവയ്യ, മക്കളായ രമേശ്, വശ്രം എന്നിവരും ബാലുഭായിയുടെ ഭാര്യ കന്‍വര്‍ ശരവയ്യയും ബുദ്ധമതം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. മര്‍ദനമേറ്റ ബാലുഭായിയുടെ ബന്ധുക്കളായ അശോക്, ബെച്ചര്‍ എന്നിവരും ബുദ്ധമതം സ്വീകരിച്ചു.
2016 ജൂലൈ 11നാണ് ഉനയില്‍ പശുവിനെ കൊന്ന് തോലുരിച്ചു എന്നാരോപിച്ച് നാല് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ അര്‍ധനഗ്നരാക്കി കാറില്‍ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിച്ചത്.
COMMENTS