ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. എട്ട് കു...
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. എട്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ ബസ് കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു സംഭവം. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. 13 പേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. ഗോരഖ്പൂരില്‍ നിന്നും സിവാനിലേക്കുള്ള ട്രെയിനിലിടിച്ചാണ് അപകടമുണ്ടായത്. ബസ്സില്‍ കുട്ടികളടക്കം 25 പേരുണ്ടായിരുന്നു.
നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഗോരഖ്പൂര്‍ കമ്മീഷണറോട് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ വീതം നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
COMMENTS