കുവൈറ്റ്: മുന്‍ മന്ത്രി തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുവൈറ്റിലെ സ്കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. തോമസ്ചാണ്ടിയുടെ അബാസിയയിലുള്ള സ്...
കുവൈറ്റ്: മുന്‍ മന്ത്രി തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുവൈറ്റിലെ സ്കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. തോമസ്ചാണ്ടിയുടെ അബാസിയയിലുള്ള സ്കൂളില്‍ നിന്നും ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റാനുള്ള മാനേജ്മെന്റിന്റെ നീക്കമാണ് രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത്. ഹസാവി സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് ആരോപിച്ചാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തിയത്.
കഴിഞ്ഞ മാസം 28 നാണ് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനം ഹസാവിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയാണെന്നുള്ള സര്‍ക്കുലര്‍ സ്കൂള്‍ മാനേജ്മെന്റ് പുറത്തിറക്കിയത്. ഇതാണ് രക്ഷിതാക്കളുടെ പ്രതിഷേധത്തിനു കാരണമായത്. അടുത്ത കാലത്തൊന്നും കുവൈറ്റില്‍ ഇത്രയും വലിയ പ്രതിഷേധം ഉണ്ടായിട്ടില്ല. ഏതായാലും രക്ഷിതാക്കള്‍ നടത്തി വന്ന പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. വ്യത്തിഹീനമായ ചുറ്റുപാടും, പ്രവര്‍ത്തി ദിവസങ്ങളില്‍ ഗതാഗത കുരുക്കും അനുഭവപ്പെടുന്ന ഹസാവി പ്രദേശത്ത് വിദ്യാര്‍ത്ഥികളെ മാറ്റാന്‍ ഒരുക്കമല്ലെന്ന നിലപാടില്‍ രക്ഷിതാക്കള്‍ ഉറച്ചു നിന്നതോടെ സ്കൂള്‍ മാനേജ്മെന്റ് പ്രതിരോധത്തിലാവുകയായിരുന്നു.
ഏതായാലും അടുത്ത അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഒരാഴ്ചമാത്രം ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി മറ്റു സ്കൂളുകളിലേക്കു പോകുമോയെന്ന ഭയത്താലാണ് തീരുമാനത്തില്‍ നിന്നു മാറാന്‍ തോമസ് ചാണ്ടി തയ്യാറായിരിക്കുന്നത്. മന്ത്രി സ്ഥാനം രാജിവെച്ച ശേഷം കുവൈത്തില്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് തോമസ് ചാണ്ടി.
COMMENTS