സോള്‍: അധികാരത്തിലിരിക്കെ അഴിമതി നടത്തിയ കുറ്റത്തിന് മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയ്ക്ക് 24 വര്‍ഷം തടവുശിക്ഷ. പത...
സോള്‍: അധികാരത്തിലിരിക്കെ അഴിമതി നടത്തിയ കുറ്റത്തിന് മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയ്ക്ക് 24 വര്‍ഷം തടവുശിക്ഷ. പത്ത് മാസം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവില്‍ പാര്‍ക്ക് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2013ലാണ് പാര്‍ക്ക് ദക്ഷിണ കൊറിയയുടെ അദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത്.
അധികാര ദുര്‍വിനിയോഗം നടത്തിയതും കോഴവാങ്ങിയതുമാണ് പാര്‍ക്കിനെതിരെയുള്ള പ്രധാന കുറ്റങ്ങള്‍. പതിനെട്ട് കുറ്റങ്ങളാണ് പാര്‍ക്കിനെതിരെ ചുമത്തിയിരുന്നത്.
അഴിമതി ആരോപണങ്ങളുടെ പേരില്‍ 2017ല്‍ ആണ് പാര്‍ക്ക് ഗ്യൂന്‍ ഹൈയെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കുന്നത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനായി തന്റെ തോഴി സൂണ്‍ സില്ലിനെ ഉപയോഗിച്ച് അഴിമതി നടത്തിയെന്നും സാംസങ്, റീട്ടെയില്‍ ഭീമന്‍ ലോട്ട എന്നിവരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നുമായിരുന്നു പാര്‍ക്ക് ഗ്യൂന്‍ ഹൈയ്ക്ക് എതിരെയുള്ള ആരോപണം.
COMMENTS