കോഴിക്കോട്: സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ കൂട്ടിയെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കി. ബേക്കറി ആക്രമിച്ചതില്‍ ഡി.വൈ.എസ...
കോഴിക്കോട്: സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ കൂട്ടിയെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കി. ബേക്കറി ആക്രമിച്ചതില്‍ ഡി.വൈ.എസ്.പി പ്രവര്‍ത്തകര്‍ ഉണ്ടെന്ന് അറിഞ്ഞാണ് മന്ത്രി ജലീല്‍ നേരിട്ട് സഹായധനം നല്‍കാന്‍ തയ്യാറായതെന്ന് സംശയിക്കുന്നു. പൊലീസ് അനുമതി ഇല്ലെങ്കിലും 30 ന് കോഴിക്കോട് പ്രതിഷേധ റാലി നടത്തുമെന്ന് എസ്.ഡി.പി.ഐ അറിയിച്ചു.
നേരത്തെ പ്രതിഷേധ റാലി നടത്താന്‍ പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ക്രമസമാധാന നില തകരുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. അക്രമത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗം പേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരായിരുന്നു.
COMMENTS