ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തന്നെ തുടരുന്നതിന് പാര്‍ട്ടി കോണ്ഗ്രസിനൊടുവില് തീരുമാനമായി. യെച്ചൂരിയെ മാറ...
ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തന്നെ തുടരുന്നതിന് പാര്‍ട്ടി കോണ്ഗ്രസിനൊടുവില് തീരുമാനമായി.
യെച്ചൂരിയെ മാറ്റി മറ്റൊരാളെ കൊണ്ടുവരുന്നതിന് പ്രകാശ് കാരാട്ട് പക്ഷം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഇന്നു ചേര്‍ന്ന പുതിയ കേന്ദ്ര കമ്മിറ്റിയാണ് യെച്ചൂരി തന്നെ തുടര്‍ന്നാല്‍ മതിയെന്നു തീരുമാനിച്ചത്. യെച്ചൂരി പാര്‍ട്ടിയുടെ അമരക്കാരനാകുന്നത് രണ്ടാം തവണയാണ്.
ഇതേസമയം, സ്ഥിരം അംഗങ്ങള്‍ക്കു പുറമേ ക്ഷണിതാക്കളും ഉള്‍പ്പെട്ട 95 പേരുടെ കേന്ദ്ര കമ്മിറ്റി പാനല്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചുവെന്നും ഇതിന് അംഗീകാരം കിട്ടിയെന്നുമാണ് സൂചന.
എം.വി. ഗോവിന്ദനും കെ.രാധാകൃഷ്ണനും കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തിയപ്പോള്‍ പി.കെ. ഗുരുദാസന് ഒഴിവായി. വി.എസ് അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി തുടരുമെന്നറിയുന്നു.
കേന്ദ്ര കമ്മിറ്റി പാനലിനെതിരെ തമിഴ്നാടും ഹിമാചല്‍പ്രദേശും പ്രതിഷേധിച്ചു. ഓരോ അംഗങ്ങളെ ഇരു സംസ്ഥാനങ്ങളില്‍ നിന്നും സിസിയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ടിന് അംഗീകാരം നല്കി. സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയ്ക്കുള്ള മറുപടി 15 മിനിറ്റ് മാത്രമാണ് നീണ്ടത്.
COMMENTS