ഹൈദരാബാദ്: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാ മതേതര ജനാധിപത്യ ശക്തികളെയും സംഘടിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂ...
ഹൈദരാബാദ്: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാ മതേതര ജനാധിപത്യ ശക്തികളെയും സംഘടിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ഇതിനുള്ള വഴി ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ബി.ജെ.പിയെ കടന്നാക്രമിച്ചെങ്കിലും ഒരിടത്തുപോലും അദ്ദേഹം കോണ്‍ഗ്രസ്സിനെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയും പാര്‍ട്ടിക്ക് എതിരെയും നടക്കുന്ന ആര്‍.എസ്.എസ് ബി.ജെ.പി ആക്രമണങ്ങളെയും യെച്ചൂരി വിമര്‍ശിച്ചു. രാജ്യം മൊത്തം കേരളത്തിന് എതിരായ തെറ്റായ പ്രചാരണം നടക്കുന്നുവെന്നും ഇതിനെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
COMMENTS