ന്യൂഡല്‍ഹി: ഓസ്‌ട്രേലിയലിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് പ്രവേശനം നിഷേധിച്ച ഗെയിംസ് നടത്ത...
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയലിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് പ്രവേശനം നിഷേധിച്ച ഗെയിംസ് നടത്തിപ്പുകാരുടെ സമീപനത്തില്‍ രൂക്ഷമായ പ്രതികരണവുമായി സൈന നെഹ്‌വാള്‍ രംഗത്തെത്തി. നാളെയാണ് ഗെയിംസ് തുടങ്ങുന്നത്. ഏപ്രില്‍ 15ന് അവസാനിക്കും.
ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എക്‌സ്ട്രാ ഒഫിഷ്യല്‍ വിഭാഗത്തിലാണ് സൈനയുടെ പിതാവ് ഹര്‍വീര്‍ സിങ് നെഹ്‌വാളിന്റെ പേര് കായിക മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ വച്ച് സൈനയുടെ പിതാവിന് പ്രവേശനം നിഷേധിക്കുകയായിരുന്നു. ഗെയിംസ് വില്ലേജില്‍ തന്റെ പിതാവിനുണ്ടായ അപമാനത്തില്‍ പ്രകോപിതയായ താരം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
തന്റെ എല്ലാ മത്സരങ്ങള്‍ക്കും പിതാവ് ഒപ്പമുണ്ടാകാറുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണ എപ്പോഴും ലഭിക്കാറുള്ളതാണെന്നും അദ്ദേഹത്തിന്റെ ചെലവുകള്‍ എല്ലാം വഹിക്കുന്നത് താനാണെന്നും അതിനാല്‍ തന്നെ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതെന്നും സൈന ചോദിക്കുന്നു.
COMMENTS