വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അമേരിക്കയില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചു. കാലിഫോര്‍ണിയ പൊലീസാണ് വെടിവച്ചത്. നഥാനിയല്‍ പ...
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അമേരിക്കയില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചു. കാലിഫോര്‍ണിയ പൊലീസാണ് വെടിവച്ചത്. നഥാനിയല്‍ പ്രസാദ്(18) ആണ് വെടിയേറ്റു മരിച്ചത്. ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്.
ഇയാള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കെതിരെ പുറപ്പെടുവിക്കുന്ന ഫെലനി ഫയര്‍ ആംസ് പൊസഷന്‍ വാറന്റ് നിലവിലുണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ മാര്‍ച്ച് 22ന് ഫ്രമോണ്ട് സ്‌കൂള്‍ റിസോഴ്‌സ് ഓഫീസറെ കബളിപ്പിച്ച് ഒളിച്ചോടിയതിനെ തുടര്‍ന്നാണ് നഥാനിയല്‍ പ്രസാദിനെതിരെ ഫെലനി ഫയര്‍ ആംസ് പൊസഷന്‍ വാറന്റ് പുറപ്പെടുവിച്ചത്. ഈ വാറന്റ് നില നില്‍ക്കെയാണ് പ്രസാദ് കൊല്ലപ്പെടുന്നത്.
Shot
COMMENTS